കൂരിരുള്‍ മൂടുമീ സംസാരം തന്നിലായ്
കാണാവതല്ലൊന്നും വ്യക്തമായി
തെറ്റാമെന്‍ പാദങ്ങള്‍, തട്ടിവീണെന്നാവാ-
മൊറ്റയ്ക്കു നീയെന്നെ വിട്ടുവെന്നാല്‍
മായയിലേറ്റം ഭ്രമിച്ചു നിന്‍ കൈവിട്ടു
പോയി ഞാനെന്നായിടൊല്ല കണ്ണാ
നിന്‍ കരത്താലെന്‍ കരം പിടിച്ചച്യുതാ
ഒപ്പം നടത്താന്‍ കനിയേണമേ
No comments:
Post a Comment