മിന്നാമിനുങ്ങിന്റെ വെട്ടത്തില്‍ കാണുന്നു
മിന്നാമിനുങ്ങൊരു കൊച്ചുലോകം
മിന്നാതിരുള്‍ മൂടും ലോകത്തെ കാണുന്നു
മിന്നാമിനുങ്ങെന്നു വന്നീടുമോ ?
ഇത്തിരിയുള്ളൊരു ജീവിയാണെങ്കിലും
ഇത്തിരിനേരമേ ജീവനുള്ളെങ്കിലും
ഇത്തിരി വെട്ടം പകരുന്നു നീയെന്നി-
ലൊത്തിരി വെട്ടം തെളിച്ചിടുന്നു
No comments:
Post a Comment