ചുണ്ദില്‍ തെളിയുന്ന പുഞ്ചിരി നീയല്ലേ
കണ്ണില്‍ നിറയുന്ന കണ്ണീരും നീ തന്നെ
പ്രാണനും പ്രാണന്റെ സ്പന്ദനമായ് നിത്യം
ഹൃദയമോതീടുന്നമന്ത്രവും നീയല്ലോ
എന്നുമെന്‍ മാനസപുഷ്പത്തിന്‍ നിറയുന്ന
പ്രണയമാം മധുവിലെ മാധുര്യം നീ തന്നെ
എന്നുമാപുഷ്പത്തെ തഴുകിയുറക്കുന്ന
സ്നേഹമന്ദാനിലസ്പര്‍ശവും നീ തന്നെ
No comments:
Post a Comment