കാലാതിവര്‍ത്തിയാം കാരുണ്യമല്ലോ
ഈശ്വരനാമത്തില്‍ നാമറിവൂ
കണ്ണിന്നുകണ്ണായിടുന്നതാം പൊരുളിന്റെ
കാരുണ്യമല്ലാതെന്തുവാഴ്വില്‍ ?
പേരുകള്‍ മാത്രമേ മാറുന്നതായുള്ളൂ
മാറുന്നതില്ലിതില്‍ പ്രഭാവം
പേരുമറച്ചീടുമാസത്യപ്രകാശത്തെ
കാണുവാനും കൃപാ തന്നെ വേണം
പേരുകള്‍ ചൊല്ലിയത്രെ പിരിഞ്ഞു നാം
പേരെഴുമീപൊരുളോര്‍ത്തിടാതെ
പേരിലെ ഭേദമീ പൊരുളിനില്ലെന്നോരു
നേരുട്ടുമേ നാമറിഞ്ഞിടാതെ
No comments:
Post a Comment