Wednesday, 12 February 2014

ശ്രീകോവില്‍

മാനസമെന്നതു പാവനമായൊരു

കോവിലുതാനെന്നറിയുവതല്ലേ

പാവനമായൊരാ കോവിലിലരുതാ

മാലിന്യത്തിന്‍ ശകലം പോലും

 

പാവനമായതു കാത്തിടുമെന്നാല്‍

വന്നിടുമതിലായ് മാധവനൊരുനാള്‍

പാവനമായതു കാത്തീടാനായി

നിത്യവുമവനെയുപാസിച്ചീടുക

 

മാനസം തന്നിലെ ചിന്തകളഖില-

മര്‍ഘ്യമായവനു നിവേദിച്ചീടുക

മാലിന്യത്തില്‍ കണികകള്‍ പോലു-

മതിലേല്‍ക്കാതെ കാക്കുക സതതം

No comments:

Post a Comment