Wednesday, 12 February 2014

ഗാന്ധാരി

അപ്രിയമായൊരു സത്യപ്രകാശത്തെ

കാണുവാനാകാതെന്‍ കണ്ണുമൂടി

കൂരിരുളേറ്റം പ്രിയമായി വരിച്ചു ഞാന്‍

എത്രയോ കാലം കഴിച്ചു കൂട്ടി

 

കര്‍മ്മങ്ങളായെന്റെ പുത്രന്മാര്‍ നൂറുപേര്‍

ചെയ്തോരധര്‍മ്മമറിഞ്ഞതില്ല

കാലം കഴിഞ്ഞപ്പോള്‍ കണ്ടു പകച്ചുപോയ്

കര്‍മ്മ ദോഷത്തിന്റെ ക്രൂരമുഖം

 

ഒക്കെയും തട്ടിതകര്‍ത്തതു കാലത്തില്‍

കൈകളാണെന്നറിഞ്ഞീടിലും ഞാന്‍

നിന്നെ പഴിച്ചിടുമ്പോഴുമിതെന്തേ നീ

മന്ദസ്മിതം തൂകി നില്പു മുന്നില്‍ ?

No comments:

Post a Comment