മാനത്തു പാറിപ്പറക്കുന്ന പട്ടമേ
നൂലിതു ബന്ധനമെന്നോര്‍ത്തിടൊല്ല നീ
കാറ്റത്തു പാറിപ്പറക്കുവാനായ് നിന-
ക്കേകും ബലം ചെറുനൂലിതെന്നോര്‍ക്ക നീ
നൂലറ്റു പോവുകില്‍ കാറ്റിന്‍ ഗതിയ്ക്കൊത്തു
പാറിടാം, നീ ചെളിക്കുണ്ടിലും വീണേക്കാം
കാണുന്നതില്ലയെന്നാലുമുണ്ടൊട്ടേറേ
ശോകമേകും ചതിക്കുണ്ടുകളീമണ്ണില്‍
കാണാവതായിന്നു വന്നില്ലയെങ്കിലും
കാണാക്കരങ്ങളെ നൂലിതിന്‍ കാണുക
കാറ്റില്‍ ഗതിയ്ക്കൊത്തു പാറിക്കളിയ്ക്കാന-
യ്ക്കുന്ന കാരുണ്യമായിതു കാണുക
No comments:
Post a Comment