Wednesday, 12 February 2014

ജീവതാളം

കാര്‍മുകിലാകാശം മൂടുന്ന നേരത്തു

സൂര്യനെ കണ്ണാലെ കാണില്ലയെന്നാവാം

ആദിത്യനാഴിയിലാണ്ടുപോം നേരത്തു

കൂരിരുള്‍ മൂടുമീപാരെങ്ങുമെന്നാവാം

 

കാര്‍മുകിലാകാശം മൂടുമെന്നാകിലും

സൂര്യനെ മൂടുവാനാവുന്നതല്ലത്രെ

മൂടുന്നതെന്മിഴിമാത്രമാണെന്നത്രെ-

യോതുന്നു ശാസ്ത്രങ്ങള്‍, ശങ്കവിഹീനമായ്

 

ആദിത്യനാഴിയില്‍ മുങ്ങുന്നതല്ല പോല്‍

ആഴിയില്‍ മുങ്ങി മറയാവതല്ല പോല്‍

കാണുന്നതില്ല ഞാന്‍ സൂര്യനെയെങ്കിലും

സൂര്യനില്ലെന്നോതിടാവുന്നതല്ലത്രെ

 

കണ്ണുകള്‍ കാണുന്നതില്ലയെന്നാകിലു-

മാദിത്യനുജ്ജ്വലനക്ഷത്രമാണു പോല്‍

കൂരിരുളുണ്ടാകയില്ലത്രെ നിത്യമാ-

യാദിത്യന്‍ മാനത്തുദിക്കാതിരിക്കില്ല

 

No comments:

Post a Comment