Tuesday, 4 March 2014

ഓര്‍മ്മ

അച്ഛന്റെ കൈ പിടിച്ചമ്പലമുറ്റ-

ത്തോടി കളിച്ചൊരെന്‍ ബാല്യകാലം

ഓര്‍മ്മ വരുന്നുണ്ടിന്നലെയെന്നപോല്‍

കണ്ണിലൊരു തുള്ളി കണ്ണുനീരും

 

കണ്ടു മറന്നൊരാ നാടുമില്ലിന്നെങ്ങും

കൈപിടിക്കാനച്ഛനില്ലയിന്ന്

അമ്പലമുറ്റത്തോടി നടക്കുവാ-

നില്ലെന്നിലാമനോനൈര്‍മ്മല്യവും

 

No comments:

Post a Comment