പ്രായമിന്നേറെയായത്രേ
ഭൂമിയാം മാതാവിനെന്നാല്‍
ഭ്രമണം ചെയ്വതായ് കാണാം
എന്നുമേയുള്ളത് പോലെ
തന്നുള്ളില്‍ നീറുന്ന തീയും
തന്‍പുത്രര്‍ തന്നോരു നോവും
തെല്ലുമേ കൂസാതെ ചുറ്റി
തീര്‍ക്കയോ തന്‍ ജീവകാലം?
കര്‍മ്മത്തില്‍ പാശമറുക്കാന്‍
കെല്‍പ്പുള്ള ജീവനിങ്ങുണ്ടോ
പ്രാരബ്ദഭാരമിതയ്യോ
ദുഃഖത്തില്‍ വെന്തേയടങ്ങൂ
കണ്ണുനീര്‍ തിങ്ങും മിഴിയാല്‍
നിന്‍ ദുഃഖം കാണുവാനാകാ
കണ്ണേ മടങ്ങുകെന്നോതാ-
നെന്നാവിനൊട്ടുമേ വയ്യ
നിന്‍ പുത്രനാണ് ഞാനെന്നാല്‍
കര്‍മ്മപാശത്തില്‍ ബദ്ധനായ് ഞാനും
വെന്തെരിഞ്ഞീടുന്നു ശോക-
തീയ്യിലെന്നേ ചൊല്ലിടാവൂ
No comments:
Post a Comment