കാടിന്റെ ജീവനു കാലില്‍ വിലങ്ങിട്ടു
കാലത്തിന്‍ കണ്ണിനെ കല്ലില്‍ തളച്ചിട്ടു
നാടിന്റെ, നഗരത്തിന്‍, നാഗരികപ്പെരുമതന്‍
പേരും പറഞ്ഞെന്നകക്കണ്ണുമടച്ചിട്ടു
കാട്ടിലെ സര്‍പ്പത്തെ കാവിലടച്ചിട്ടു
നോവും കരളിനെ കലയില്‍ കുറിച്ചിട്ടു
കൈയ്യെത്താദൂരത്ത് സ്വപ്നം വിതച്ചെന്നില്‍
സത്യപ്രകാശത്തിന്‍ കോവിലടച്ചിട്ടു
No comments:
Post a Comment