ചില ഹൈകു ചിന്തകള്‍
കാര്‍മുകിലിന്റെ
പുഞ്ചിരി
മിന്നല്‍
കാര്‍മുകിലിന്റെ
രോദനം
മഴ
ദൈവത്തോടും ചെകുത്താനോടും
മുഖം കടം വാങ്ങി
മനുഷ്യന്‍
മാടി വിളിയ്ക്കുന്ന അലകളിലേയ്ക്ക്
മടങ്ങുന്ന സൂര്യന്‍
ദിനാന്ത്യം
തഴുകി തലോടി
അകലുന്നു
തിര
മിഴിനീരിലെ
മഴവില്ല്
സ്നേഹം
dreams of dark clouds
rainbow
colors of broken dreams
Kaleidoscope
കൊഞ്ഞനം കുത്തുന്നു
കണ്ണാടി
വാമൊഴിയല്ലാ
മൊഴിയായി
മിഴിനീര്‍
എന്നെ തിരയുന്നു ഞാന്‍
പ്രതിരൂപങ്ങളില്‍
വിചിത്രം
ശൂന്യം 'പൂജ്യ'മാണാത്രേ
മറ്റെല്ലാം അസംഖ്യമാം
ഒന്ന്
പൂവടരുന്നു
വേരുതേടി
പൂവേ വിട
മലയാളമാതൃഭൂവിലെ
തടയിട്ട കണ്ണുനീര്‍
നിള
പൂജയ്ക്കിറുത്തൊരു പൂവും
കരിഞ്ഞുണങ്ങുന്നു
കഷ്ടം
ഉപഗുപ്തന്‍ മൌനത്തില്‍
'സമയമായില്ല പോലും'
പാവം വാസവദത്ത
വീണപൂവിനും
സ്വര്‍ഗ്ഗസുഖം
കവിമനസ്സില്‍
മരിയ്ക്കാത്ത മലയാളമനസ്സിന്റെ
കനിവാര്‍ന്ന കണ്ണുനീര്‍
നിള
വാചലമാം മൌനത്തിന്റെ
ആദിസ്പന്ദനം
പ്രണവം
പൂവിറുത്ത് ഓമനിച്ചപ്പോള്‍
പൂ കരിഞ്ഞുപോയ്
കഷ്ടം
തുളുമ്പുന്ന കണ്ണിലും
തുടിക്കുന്ന ഹ്രിത്തിലും
സത്യം
തൊടുക്കുന്ന വാക്കിലും
ചിരിക്കുന്ന ചുണ്ടിലും
വ്യാജം
സ്വന്തം ഭാവിയറിയാതെ
കിളിക്കൂട്ടിലകപ്പെട്ട്
ഒരു പാവം തത്ത
ശാന്തി ദൂതുമായ് പറത്താന്‍
ശാന്തരാം പ്രാക്കളെ
പിടിച്ചുകെട്ടീ മനുഷ്യന്‍
ദാഹം തീരാത്ത മനുഷ്യന്ന്
അവസാനകണ്ണീര്‍ തുള്ളിയും പകരുന്ന
മാതൃഹൃദയം നിള
No comments:
Post a Comment