കണ്ടിട്ടുമേറേ നാളായിന്നു നാം തമ്മില്‍
കണ്ടാലറിഞ്ഞേക്കുകില്ല
എങ്കിലുമോര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു
പോയി മറഞ്ഞൊരാകാലം
വിദ്യാലയത്തിന്റെ മതിലുകള്‍ക്കുള്ളില്‍ നാം
ഒന്നിച്ചിരുന്നൊരാക്കാലം
ഒന്നിലും ദുഃഖവും ഭേദവുമില്ലാതെയേവരും
ഒത്തുകളിച്ചൊരാക്കാലം
ഇന്നും മരിക്കാത്തൊരോര്‍മ്മതന്‍നാവിനാല്‍
നേരും നിനക്കായ് മനസ്സും
ജന്മദിനത്തിന്റെ ആശംസകള്‍ സഖേ
നിനക്കെന്നെന്നും നന്മകള്‍ മാത്രം
No comments:
Post a Comment