പേരിലൊരിക്കലും കാണില്ല നീയെന്നെ
പേരില്‍ നീ തേടൊല്ലയെന്‍സത്യമേതുമേ
ചൊല്ലുന്ന വാക്കിലും കാണില്ല നീയെന്നെ
വെല്ലുന്ന വീമ്പിലും കാണുവാനാകില്ല
ചൊല്ലുന്ന വാക്കുകള്‍ പാഴായിടുമ്പൊഴെന്‍
കണ്ണിലെ കണ്ണുനീര്‍ കാണുന്നുവെങ്കിലോ
മൂകം പിടയ്ക്കുമെന്‍ചിത്തത്തിന്‍ സ്പന്ദനം
കേള്‍ക്കുവാന്‍ കാതോര്‍ത്തിരിക്കും നീയെങ്കിലോ
കണ്ടിടാം നിന്നിലെ നീയാട്ടെന്നെയും
രണ്ടല്ലാത്തേകമാം സത്യപ്രകാശമായ്
നിന്‍കണ്ണിലൂറുന്ന കണ്ണിനീര്‍ തുള്ളിയില്‍
കണ്ടിടാമെന്‍സത്യമന്നെന്നറിക നീ
No comments:
Post a Comment