തെറ്റിനെ ചൊല്ലി നീ മാഴ്കൊല്ല സോദരാ
തെറ്റ് പറ്റാത്തോരായാരുമില്ല
കര്‍മ്മത്തിന്‍ വീഥിയില്‍ യാത്രികര്‍ നമ്മളില്‍
തെറ്റുചെയ്യാത്തവരാരുമില്ല
കര്‍മ്മത്തിന്‍ കാരണം നാമല്ല, നമ്മിലെ
കാരണപൂരുഷനെന്നതോര്‍ക്ക
ചെയ്യുന്ന കര്‍മ്മത്തിന്‍ തെറ്റുകുറ്റങ്ങളെ
ആദിവ്യതേജസ്സിലര്‍പ്പിക്കുക
നെഞ്ചിലെ സത്യമാം സ്നേഹസ്വരൂപനാ-
സ്നേഹിതന്‍ തെല്ലൊന്നൊളിച്ചീടിലും
നിന്നെവിട്ടെങ്ങുമേ പോകുവാനാകില്ല
ദുഃഖത്തിന്‍ കാര്‍മുകില്‍ കാട്ടില്‍ മറയില്ല
കത്തിജ്വലിയ്ക്കുന്ന സൂര്യനെ മൂടുവാന്‍
കാര്‍മേഘപാളികള്‍ക്കാവന്നതല്ലല്ലോ
തെല്ലുമറഞ്ഞാലും വീണ്ടും തെളിഞ്ഞിടും
പുത്തന്‍പ്രഭാതത്തിന്‍ പൊന്‍കതിരെന്നപോല്‍
No comments:
Post a Comment