പല്ലുകള്‍ കാട്ടിച്ചിരിക്കും മുഖത്തിനെ-
ന്നുള്ളത്തിന്‍ വേദനയെന്തെന്നറിയുമോ ?
പാടുവാന്‍ വെമ്പുമെന്‍കണ്ഠത്തിനാവുമോ
ഹൃത്സ്പന്ദനത്തിന്റെ താളത്തില്‍ പാടുവാന്‍ ?
കാതോര്‍ത്തിരിക്കുമെന്‍ കാതുകള്‍ക്കാവുമോ
തേങ്ങും കരളിന്റെ രോദനം കേള്‍ക്കുവാന്‍ ?
കണ്ണുനീര്‍ തൂകി കരയുന്ന കണ്ണിന്റെ
കണ്ണുനീര്‍ കാണുവാന്‍ കണ്ണിന്നുമാകുമോ ?
നാവില്‍ പിറക്കുന്നവാക്കുകള്‍ക്കാവുമോ
നോവും മനസ്സിന്റെസത്യമുരയ്ക്കുവാന്‍ ?
നന്മകള്‍ നേരുമെന്‍ മനസ്സിന്നുമാവുമോ
നിത്യസത്യത്തിന്റെ നേരറിഞ്ഞീടുവാന്‍ ?
No comments:
Post a Comment