ഞാനെന്റെന്നോതുമഹന്തമറയ്ക്കുന്നു
നമ്മിലലിഞ്ഞൊരാസത്യമെന്നും
ഞാനെന്നെവിട്ടിട്ടു നിന്നെ തിരയുമ്പോള്‍
എന്നില്‍ തെളിയുന്നു സത്യമന്ന്
ആ സത്യതെളിവില്‍ തെളിയുന്നു നാമൊക്കെ
രണ്ടല്ലേകമാം സത്യമെന്ന്
ഭേദചിന്തയ്ക്കിടമില്ല നിന്ദ്യമായില്ലൊന്നും
വേറിട്ടുകാണുവാനൊന്നുമില്ല
No comments:
Post a Comment