Monday, 18 March 2013

അദ്വൈതം

താനായ് തന്നെതാനായ്
തന്നിലെ താനുമായ്
താനും ചേര്‍ന്നിരിക്കില്‍
അവിടെ തെളിയുമാ
ചിന്തതന്‍ ലാസ്യമോര്‍ത്താല്‍
തന്‍ മുന്നില്‍ കാണുന്ന ലോകം
അതില്‍ വിരിയുമാനന്ദസൂനം
തന്നില്‍ കാണാം തെളിഞ്ഞാ
തെളിയുമുലകും താനും
രണ്ടല്ലതൊന്നുതന്നെ

No comments:

Post a Comment