Thursday, 14 March 2013
പിഴവ്
പഴയ ക്ലാസ് മുറിയിലേയ്ക്ക് തിരിച്ചു പോകുമ്പോള്‍ കൂട്ടുകാരുമായ് കലപില കൂട്ടുമ്പോള്‍ ടീച്ചറുടെ ശാസന ഉയരുന്നതറിയുന്നു, ചെവിയില്‍ മുഴങ്ങുന്നു..'ഇതെന്താ ചന്തയോ, ഇങ്ങിനെ ബഹളം വെയ്ക്കാന്‍ '...ഇന്ന് വളരുന്ന സംസ്കാരത്തില്‍, പരിഷ്കാരത്തില്‍, ഉയരുന്ന ആഹ്വാനത്തില്‍ ഞാന്‍ കേള്‍ക്കുന്നു എന്റെ തന്നെ ശബ്ദം, ചില്ലുകൊട്ടാരങ്ങള്‍ക്കകത്തുനിന്നും ഉയരുന്ന ശബ്ദം ...'മാര്‍ക്കറ്റ്' ആണ്, കേന്ദ്രം ...മാര്‍ക്കറ്റിനു ചേര്‍ന്നപടി പെരുമാറണം ജീവിതത്തില്‍ പുരോഗതി നേടുവാന്‍ ....' ഈ തിരിഞ്ഞു നോട്ടത്തില്‍ ഒരു തിരിച്ചറിവ് തിരയുന്നത്. പിഴച്ചതെനിയ്ക്കോ എന്റെ ബാലപാഠങ്ങള്‍ക്കോ?
Labels:
Malayalam
Subscribe to:
Post Comments (Atom)
No comments:
Post a Comment