Monday, 18 March 2013

ഹാരം

തന്നുള്ളില്‍ പൂത്തുലഞ്ഞാ
പല പല ചിന്തതന്‍ പൂക്കളാടും
ആരാമം തന്നെയല്ലോ
മമപ്രിയമാനസമെന്നതോര്‍ക്കില്‍
ഇന്നീ വീഴുന്ന പൂക്കളതു
കൊരുത്തോരു ഹാരം ഞാന്‍ തീര്‍ക്കില്‍
ചൊല്ലാനാകില്ല ചൊല്ലാ
മതിനൊരുപേര്‍ കവിതയെന്നോര്‍ത്തുകൊള്‍ക

No comments:

Post a Comment