Sunday, 10 March 2013

മിഴികള്‍

ദന്തഗോപുരത്തിലിരിക്കുന്നു നാവാ
നാവിനെ തെല്ലുമേ നമ്പിടൊല്ലാ
തോന്നുന്നതെന്തുമേയോതിടാമെന്നാ
ലതില്‍ സത്യമെന്തുള്ളതെന്നാരറിവൂ

പൊയ്വാക്കുരക്കാന്‍ മടിക്കും മിഴിയിലോ
എന്നുമേ കാണും മിഴിനീരുമാത്രം
എന്നും മിഴിനീര്‍ നിറഞ്ഞൊരാകണ്‍കളില്‍
കണ്ടിടാം സത്യമെന്നോര്‍ത്തുകൊള്‍ക

No comments:

Post a Comment