Friday, 22 March 2013

പരശുരാമന്‍

ധര്‍മ്മത്തിന്‍ പാലനം രാജ
ധര്‍മ്മമെന്നോര്‍ത്തിടാതേയാ
ധര്‍മ്മപാലകരാം രാജര്‍
ധര്‍മ്മധ്വംസനം ചെയ്യവേ

ധര്‍മ്മസംരക്ഷണാര്‍ത്ഥം ഞാന്‍
കര്‍മ്മത്തിന്‍ മഴുവാലെയാ
ധര്‍മ്മധ്വംസകരെ കൊന്നു
ധര്‍മ്മം പാലിച്ചിരുന്നു പോല്‍

ധര്‍മ്മസ്വരൂപനായ് രാമന്‍
കര്‍മ്മഭൂവില്‍ പിറക്കിലോ
ധര്‍മ്മം നീയെന്നറിഞ്ഞിട്ടെന്‍
കര്‍മ്മം നിന്നിലായര്‍പ്പിക്കാം

തെല്ലും വേണ്ടൊരു സന്ദേഹം
രാമബാണമയച്ചിടാന്‍
കര്‍മ്മത്താല്‍ കൂട്ടിവെച്ചോരെന്‍
പുണ്യത്തില്‍ തന്നെയായിടാം

കര്‍മ്മത്തില്‍ ബദ്ധമെന്‍ ചിത്തം
കര്‍മ്മനാശാം വരിക്കയാം
കര്‍മ്മപാശം മുറിച്ചീടും
മോക്ഷം കാത്തിരിക്കയാം

No comments:

Post a Comment