Saturday, 30 March 2013

ഒന്ന്

മണ്ണിന്‍ പാത്രത്തില്‍ വെച്ചാ
ജലമതില്‍ കാണും സൂര്യബിംബം നിനച്ചാല്‍
ഒന്നല്ലേറുണ്ട് സൂര്യന്‍
പല പല നിറമാര്‍ന്നോരോ പാത്രത്തിനുള്ളില്‍
ഇല്ലാ ഭേദം നിനയ്ക്കില്‍
പല പല കുടത്തില്‍ നിറച്ചോരു വെള്ളത്തിനും
പിന്നെന്തേവം ഭ്രമിപ്പൂ
പലതല്ലിതൊന്നു താനെന്നോര്‍ക്കാത്തതെന്തേ?

After correction by Kuttettan:
മണ്ണിന്‍ പാത്രത്തില്‍ വെച്ചാല്‍, ജലമതില്‍ തെളിയും രൂപമോര്‍ത്തീടുമെങ്കില്‍
ഒന്നല്ലുണ്ടേറെ സൂര്യന്‍ , പല പല നിറമാര്‍‌ന്നങ്ങു പാത്രത്തിനുള്ളില്‍
ഇല്ലാ ഭേദം നിനയ്ക്കില്‍, പല കുടമതിലായ് വെച്ച വെള്ളത്തിനിന്നും
പിന്നെന്തേവം ഭ്രമിപ്പൂ പലവകയിതുമ ല്ലെന്നതോര്‍ക്കാത്തതെന്തേ ?

No comments:

Post a Comment