Friday, 22 March 2013

ഓര്‍ക്കുക വല്ലപ്പോഴും

ഇന്നു ഞാന്‍ നാളെ നീയെന്നു മറക്കൊല
അതെന്നുമേ സത്യമീലോകത്തിലോര്‍ക്കണം
തൊട്ടുതലോടുന്ന ചന്ദ്രിക പോയ് പിന്നെ
കത്തിജ്വലിക്കുന്ന സൂര്യനും വന്നിടും

ഭൂമിതന്നന്തരംഗത്തിന്‍ ശോകത്തില്‍
ഒരല്പമാചിത്തം ചലിക്കുമെങ്കില്‍
തട്ടി തകര്‍ന്നുപോം നീ നെയ്തുകൂട്ടുന്ന
സ്വപ്നങ്ങളുമതില്‍ പല സൌധങ്ങളും

No comments:

Post a Comment