Friday, 15 March 2013

ഞാന്‍

താനാരെന്നു കേള്‍വിക്കെന്നും
ഞാനെന്നുമറുപടി
ഓതുമെന്‍ നാവതിന്റെ
പൊരുളെന്തറിയുന്നു

നാവിന്നു ബലമേകി
നാവിലെ മൊഴിയായി
നാവിലൂടോതുന്നതാം
നാദത്തിന്നാദിസ്പന്ദം

സ്പന്ദിപ്പതിന്റെയൂര്‍ജ്ജമാ
ഊര്‍ജ്ജത്തിന്‍ പ്രഭവവും
നിനയ്ക്കിലെത്തീടുമാ
പൊരുളില്‍ തന്നെയെന്നും

No comments:

Post a Comment