Friday, 29 March 2013

മന്ത്രം

വരിക ഹ്രിത്പത്മേ
നിറവായ് ചേതനായ്
ജീവചൈതന്യമായ്
പ്രാണനായമരുക

തെളിക ഹ്രിത്കോവിലില്‍
അരുളായ് അറിവായ്
അറിവിന്‍ തെളിവായ്
കനിവായമരുക

അനാചാരത്തിന്‍
വ്യര്‍ ഥചിന്തകളില്‍
തളരാതെ സ്വയമെരിയാതെ
എന്നിലെഞാനായമരുക

ഭേദചിന്തതന്‍
മായാചങ്ങലയില്‍
കുടുങ്ങാതെ സ്വയമൊടുങ്ങാതെ
സത്യമായ് തെളിയുക

No comments:

Post a Comment