രാമാ നിന്‍ ബാണമേറ്റാശിരസ്സുടല്‍ വിട്ടുവീഴാമതെന്നാല്‍
കാണാമായിടത്തില്‍ പുനരൊശിരസ്സുടന്‍ വന്നതായും
താനായ് തന്നിഷ്ടമായമരുമസുരരാജന്‍ തന്നഹന്തയാമീ
ശിരച്ഛേദത്താലാവതില്ല യുധിവിജയമോര്‍ത്തുകൊള്‍ക
കാണാമാഹ്രിത്തടത്തില്‍ ശിവനിലയമതു താന്‍ ലക്ഷ്യമാക്കി
ബാണം നീ തൊടുക്ക ഉണരുവതിനായഹം ബോധമുള്ളില്‍
താനേ മായുന്നു ചിത്തേ മായാമയമഹന്തതന്‍ ശിരസ്സസംഖ്യം
കാണും നിന്‍ കടാക്ഷം മിഴികളില്‍ തെളിയും നിന്‍ രൂപമായി
No comments:
Post a Comment