Sunday, 3 March 2013

മത്സ്യം


പണ്ടൊരുനാളിലെന്‍ കൈകളി,
ലത്ഭുതം വന്നണഞ്ഞതാം മത്സ്യം
വിസ്മയമാംവിധമന്നു നീയെന്നോടു
ചൊന്നതോര്‍ക്കുണ്ടു ഞാനിന്നും

കണ്ടിരിക്കെ തന്നെ നിറഞ്ഞു മിഴികളു
മെന്മാനസപാത്രവുമെല്ലാം
അന്നു മറഞ്ഞു നീ, ആഴിയ്ക്കകത്തി
ലാഴങ്ങളീല്‍ പോയ് മറഞ്ഞു

നിന്നുടെ വാഗ്ദത്തപ്രളയത്തിനായി
ഞാന്‍ കാത്തിരിക്കുന്നുവിന്നും
ജീവിതനൌകയില്‍ പ്രാണനുംപേറി
ഞാന്‍ കാത്തിരിക്കുന്നുവിന്നും

No comments:

Post a Comment