പുഷ്ടിയേകുന്നതാമന്നമാട്ടെ, നാവി-
നേറ്റം പ്രിയമുള്ള ഭക്ഷ്യമാട്ടെ
മര്‍ത്ത്യനുള്ളില്‍ ചെന്നാലതൊക്കെ
നികൃഷ്ടമാം മാലിന്യമെന്നു ചൊല്വൂ !
മര്‍ത്ത്യാ! നീ തൊട്ടതില്‍ മാലിന്യമിത്ര മേല്‍
കാണുവാന്‍ കാരണമെന്തായിടാം ?
എല്ലാമെനിക്കെന്ന സ്വാര്‍ത്ഥമുള്ളില്‍ നിത്യം
കാണുന്നുവെന്നതിന്നാലെയാണോ ?
മാലിന്യമെങ്ങു ? നീ ചൊല്ലൂ മനുഷ്യ! നിന്‍
മാനസം തന്നിലോ, മറ്റെങ്ങുമോ ?
മാറ്റുക മാലിന്യം മാനസത്തില്‍ നിന്നും
മാലിന്യമറ്റതാമീലോകവും
No comments:
Post a Comment