തുടിച്ചിടും ഹൃത്തടമേറെ നോവാല്‍
പിടച്ചിടും നേരമിതോര്‍ത്തുപോകും
അടങ്ങിടാ മാനസമാഴി പോലേ
പിടിച്ചുകൂട്ടാനെവനും ഞെരുക്കം
* ഒരു സമസ്യാപൂരണം
നിനച്ചിടാതിങ്ങു വരുന്നതെല്ലാം
നിനയ്പു ഞാന്‍ നിന്‍ കൃപയെന്നു കാളീ
മനസ്സിനാനന്ദമണഞ്ഞിടാനാ-
നെനിയ്ക്കു നീ ഭക്തിയുമേക ഭദ്രേ
പതിയ്ക്കുമീവര്‍ഷമിതത്രെയാറായ്
കുതിക്കുമാസാഗരമെത്തുവോളം
നിനയ്ക്കണം പിന്നതു മേഘമാകും
പതിയ്ക്കുമീപൃഥ്വിയിലെത്തിടാനായ്
മഴയ്ക്കു, മേഘത്തിനുമേവമാരി-
ന്നൊരുക്കിവെയ്ക്കുന്നിഹ കൌതുകങ്ങള്‍
നമിക്കണം വിശ്വമിതേവമായി-
ട്ടൊരുക്കുമാ വിസ്മയരൂപനേ നാം
തനിക്കു തന്നിഷ്ടമിതെന്നമട്ടില്‍
തനിച്ചു വാഴേണ്ടിടമല്ല ലോകം
തനിക്കു ചേരും ചില കൂട്ടരൊത്തു-
ല്ലസിച്ചു വാഴേണ്ടിടമാണു ലോകം
No comments:
Post a Comment