Wednesday, 29 October 2014

അപ്പൂപ്പന്‍ താടി

പാറിപ്പറക്കുന്നുവെന്നു കാണാമതു
കാറ്റിലാടിക്കളിക്കുന്ന കാണാം
മാനത്തിലേയ്ക്കു പറക്കാമതു പിന്നെ
താഴേക്കു വീഴുന്നുവെന്നു കാണാം



നല്ലൊരു നാളെ തന്‍ സ്വപ്നത്തിന്‍ വിത്തുമാ-
യെങ്ങോ ഗമിപ്പതായിട്ടു കാണാം
കാടാട്ടെ മേടാട്ടെ ഗര്‍ത്തമാകട്ടെയ-
തൊന്നുമോര്‍ക്കാതെ പാറുന്ന കാണാം

ലോകമെങ്ങും ചുറ്റും കാറ്റിലവധൂത-
നായലയുന്നൊരു കൌതുകമേ
കാണാപ്പൊരുളിന്റെ കൈകളില്‍ പൂര്‍ണ്ണമായ്
തന്നെ സമര്‍ പ്പിച്ച വിസ്മയമേ
നീയെന്‍ ഗുരുനാഥനല്ലയോ നിന്‍ വെള്ള-
ത്താടിയില്‍ കാണ്മു ഞാനാനൈര്‍മ്മല്യം
സത്യപ്രകാശത്തെയെന്മിഴിക്കാനന്ദ-
മേകുവാന്‍ കാട്ടുമാകാരുണ്യത്തെ

No comments:

Post a Comment