Thursday, 23 October 2014

പൃത്ഥ്വി

ലക്ഷണം: ജസം ജസയലങ്ങളും ഗുരുവുമെട്ടിനാല്‍ പൃത്ഥ്വിയാം

0-0/00-/0- (യതി) 0/00-/0--/0-

പറഞ്ഞ പല നന്മയും തരിയുമില്ലയെന്നുള്ളിലായ്

കറുത്ത നിറമോടെഴും വലിയദര്‍പ്പമേ കാണ്മു ഞാന്‍

നിറഞ്ഞ മദമോടെ ഞാന്‍ പലതുമോതിയെന്നാലതും

മറന്നു കൃപയോടെ നീ വഴി തെളിക്ക തേരാളിയായ്

കരിഞ്ഞ സുമമേതുമേ തിരികെ പുഷ്പമാകുന്നതോ
കൊഴിഞ്ഞ മിഴിനീരുമാമിഴിയിലെത്തുകില്ല സഖേ
മറഞ്ഞ കനവൊക്കെയും നിജവുമാകയില്ലെന്നുമേ
തിരിച്ചൊരു കറക്കമീ സമയചക്രവും ചെയ്തിടാ

കനക്കുമിരുളെങ്ങുമേനിറയുമീമുഹൂര്‍ത്തങ്ങളില്‍

കനിഞ്ഞു മനതാരിലായ് ചെറിയ വെട്ടമേകീടു നീ

നിനച്ചു മരുവീടുമെന്‍ ഹൃദയപത്മമദ്ധ്യേവരാ-

നെനിക്കുതുണയായിടാന്‍ കരുണ കാട്ടു വിഘ്നേശ്വരാ

No comments:

Post a Comment