ലക്ഷണം: തം ഭം ജരങ്ങള്‍ ലളിതാഖ്യവൃത്തമാം
--0/-00/0-0/-0-
നോവേറെയുള്ള മനതാരിനൊന്നുമേ
യാവുന്നതല്ല തെളിവോടെചൊല്ലുവാന്‍
"പോവാമിതൊക്കെ വെറുമോര്‍മ്മമാത്രമാ"-
യേവം നിനച്ചു മരുവുന്നതേ ചിതം
പോവേണ്ടതാണു ധര വിട്ടു, സത്യമാ,-
ണീവാഴ്വിലാരുമമരില്ലനിത്യമായ്
മേവുന്നകാലമപരന്നുനന്മ നീ-
യാവും വിധേന കരുതുന്നതേ ചിതം
വീഴുന്നു മര്‍ത്ത്യമനമേറെ നോവിനാ-
ലാഴുന്നുവെന്നുവരുമെങ്കിലീശ്വരീ
ആഴിപ്പരപ്പിലൊരുമുക്തിനാവമായ്
താഴാതെ കാക്കുവതിനെത്തണേ സദാ
കത്തുന്ന നോവിലുഴലുന്നവര്‍ക്കു വ-
ന്നെത്തുന്ന നിന്‍ കനിവുതാനൊരാശ്രയം
ചിത്തത്തിലായ് തിരി തെളിച്ചു കന്യയാം
മാതാവിനേകിടുവതിന്നു വന്നിതാ
താരാപഥത്തിലലയുന്നതായതാം
താരത്തിനുള്ളമെരിയുന്നതുണ്ടു പോല്‍
ആരാകിലെന്തു വിധിമാറുകില്ലയീ
നേരോര്‍ക്കടോ നിജമിതെന്നുമാര്‍ക്കുമേ
No comments:
Post a Comment