Thursday, 23 October 2014

കുസുമവിചിത്ര

ലക്ഷണം: നയ നയ വന്നാല്‍ കുസുമവിചിത്ര

000/0--/000/0--

വരു, മമ ചിത്തേ നിറയുവതാകു-
ന്നിരുളുമകറ്റാന്‍ കനിയു ഗണേശാ!
ഗുരുകൃപയായും മമ മിഴിയായും
മരുവുമതൊന്നായ് തെളിയുക നിത്യം

ഗുരുപവനേശാ! മമ മനതാരാ-

മിരുളുനിറഞ്ഞാ ജയിലിനകത്തായ്

കരുണയൊടെത്തൂ, തവ കൃപയാലെന്‍

ദുരിതമകറ്റാന്‍ കനിയുക, കണ്ണാ!

ഉലകിതിലെല്ലാം നിറയുവതുണ്ടാ

കരുണയതൊന്നൊന്നറിവതു നല്ലൂ

സുലഭമിതെ,ന്നും മനുജനു നല്കും

സുഖ,മിതുപക്ഷേ അറിയുവതാരോ ?

 

പിറവി മുതല്ക്കായൊരുതുണയായി-

ട്ടറിയുവതില്ലാ തവ കൃപയെന്ന്യേ

വെറിയൊടിതെല്ലാം വരുതിയിലാക്കാ-

ചെറിയൊരുപായം കരുണയതൊന്നേ

കരമലരൊന്നില്‍ മുരളിയുമായി-

ദുരിതമകറ്റാന്‍ മധുരയിലെത്തി

കരിവരനൊക്കൊന്നണയുകയായി

മുരരിപു, കംസന്‍ ഭയമൊടറിഞ്ഞൂ

ഗുരുകൃപയായിട്ടൊഴുകിവരുന്നോ-
രരുവി മനസ്സില്‍ ക്കനിവുപകര്‍ന്നാല്‍
നിറയുവതാകുന്നിരുളുമകറ്റും
പൊരുളകതാരില്‍ ത്തെളിവതുകാണാം

ഒരുപൊരുളാണീയുലകിതിലെന്നും
വരുവതുമേവം മറയുവതെല്ലാം
ഗുരുകൃപയാലീവിധമറിയാനായ്
കരുണ ചൊരിഞ്ഞെന്മിഴിതെളിയിക്കൂ

No comments:

Post a Comment