ലക്ഷണം: സ്വാഗതക്ക് രനഭം ഗുരുരണ്ടും
-0-/000/-00/--
ദേവി! നീ കരുണയോടെ മനസ്സില്‍
മേവിടൂ ദുരിതമൊക്കെയകറ്റൂ
പാവമെന്മനമിതൊന്നു തണുക്കാന്‍
നീ വരേണമതിനായി നമിപ്പൂ
പാരിലുണ്ടു സുഖമെന്നു നിനച്ചീ
പോരടിക്കുവതിലെന്തു ഗുണം ചൊല്‍
നേരറിഞ്ഞൊരുവനോ വെറുതേയായ്
നേരമൊട്ടുകളയുന്നതുമല്ലാ
ആരുമില്ല തുണയെന്നു വരുമ്പോള്‍
ചാരെയെത്തിടുവതാം കൃപയായ് നീ
പാരിലെന്റെ ഗുരുവായ് മിഴിയായി-
ട്ടീശ്വരീ വഴി നടത്തിടുകെന്നേ
പാരിലാരു സുഖമോടെയിരിപ്പൂ
നേരറിഞ്ഞൊരുവനാരിതു ചൊല്ലൂ
പോരയെന്നതകതാരിലുറച്ചോ-
നാരുനോവിലെരിയാതെയിരിപ്പൂ
നേരമില്ലിവിടെയെന്നു പറഞ്ഞാല്‍
പാരിലെന്തുഗുണമെന്നതു ചൊല്ലൂ
നേരമുള്ളതു കണക്കു നടന്നീ
കാര്യമൊക്കെയിനി ചെയ്യുക നല്ലൂ
പോരടിക്കുവതുമെന്തിനു നമ്മള്‍
ചോര ചിന്തുവതിലെന്തു ഗുണം ചൊല്‍
പാരിലന്യനുപകാരമതെന്ന്യേ
കാര്യമെന്തു തവ വീര്യമതിന്നും
വിണ്ണിലുള്ള മുകിലും വരുമത്രേ
മണ്ണിലേക്കു മഴനീരുകളായി
വിണ്ണിലേക്കുയരുമെങ്കിലുമോര്‍ക്കൂ
മണ്ണിലേക്കൊരുദിനം വരണം നാം
വീരനുള്ള ബലവും മനതാരില്‍
നേരതായമരുമാ പൊരുളും നീ
ആരുമില്ല തുണയെന്നു വരുമ്പോള്‍
ചാരെയെത്തിടുക ദേവി നമിപ്പൂ
No comments:
Post a Comment