00-/000/0-0/000/-00/00-
കനവെന്തിഹ, നിജമെന്തി,തുമറിയുന്നവര്‍ പറയൂ
കനിവോടിവിടറിയേണ്ടൊരുപൊരുളെന്ത,കമലരില്‍
കിനിയുന്നൊരു മധു വന്നതിനൊരുകാരണ,മറിയും
മനമായതു,മറിവായതു,മൊളിയായതുമരുളോ ?
മിഴിയായതു, നിറവായതുമറിവായതുമതുപോല്‍
മിഴിവേകിടുമൊളിയായതുകനവായതുമുലകില്‍
മഴയായതുമലയായതുപുഴയായതുമഖിലം
പിഴയറ്റൊരു വഴിയായതുമറിവൂ ഗുരു കൃപയായ്
മനമാമൊരുയമുനാജലമതിലായ് പല വിഷവും
വിനയാകുവതറിയുന്നുടനണയൂ മുരരിപു നീ
മനമാകവെ നിറയുന്നതു മദമാകിയ വിഷമോ
കനിവോടുടനണയൂ ഹൃദി മധുസൂദന! ഭഗവന്‍
കരുണാമയ! തവ ചേവടിയണയാന്‍ പല വഴിയും
തിരയുന്നിഹയിരുളേറിടുമളവെന്നിലെയൊളിയായ്
ഗുരുവാകുക, വഴികാട്ടുക, മമ വാഴ്വിതിലനിശം
തരണേ കൃപ വരണേ ഹൃദി മധുസൂദന! സദയം
മമ മാനസമലരിന്നിഹ ചൊരിയും നറുമണവും,
മധുവായതിലുരുവായതു,മറിവൂ തവ കൃപ താന്‍
മിഴി രണ്ടിലുമൊളിയായതു,മറിവായതു,മരു,ളീ
മദമെന്തിനു, മനതാരിലുമഹമെന്തിനു വെറുതേ
ദുരിതം പലതണയുന്നൊരു സമയത്തിനി ശിവനേ
വരണേ തവ ചരണാബുജമകതാരിലെയൊളിയായ്
തരണേ മിഴി തവ സുന്ദരനടനം ഹൃദി തെളിയാന്‍
വരമേകുക ശിവനാമവുമുരുവിട്ടിഹ കഴിയാന്‍
ഗുരുവായ് നിജമറിയുന്നൊരുപൊരുളായകമലരില്‍
കരുണാമയ! തെളിയേണമെ കുരു മേ കൃപ സതതം
തിരമാലകളലറുന്നൊരു കടലായിടുമുലകില്‍
തിരയുന്നതു ഭഗവന്‍ തവ പദ,മേകുക ശരണം
ഗുരുവേകിയകൃപയാണകമലരിന്‍ നറുമണമാ,-
യറിവായ്, ഹൃദി തെളിയുന്നൊരു പൊരുളായതുമറിവൂ
വരമേകിയ കനിവാം ഗുരുചരണങ്ങളിലഭയം
തരണേ, ഭുവി വഴി കാട്ടുക മമ ജീവനു സതതം
കരുണാമയി! മമ മാനസമലരിന്‍ നറുമണമായ്
നിറയും മധുകണമായ് വരു ഗുണമേകുക സതതം
തിരുചേവടിയണയാനിനി വഴികാട്ടുകയിവനും
പരമേശ്വരി! ചരണങ്ങളിലരുളീടുക ശരണം
മമ മാനസസരസീരുഹമതിലായ് കൃപ ചൊരിയും
സുമനോഹരചരണാംബുജയുഗളം തെളിയണമേ
അമരേണമെയകതാരിലെ സുഖമേകിടുമൊളിയാ-
യുമ! നീ തവ പതിയാകിയശിവനൊത്തു, കനിയണേ
തിരുവാതിര, ജഗദീശ്വരി കൃപയാല്‍ സുമശരനും
തിരികേ വരുവതിനായ് ഗതിയണയുന്നൊരു സുദിനം
വരമേകുക മമ ജീവനുമതുപോലുലകിതിനും
വരുമെന്ത,തുസുഖമേകണ,മുമ നീ കൃപ ചൊരിയൂ
മറ മാറ്റിടുവതിനായ് നിജമറിയാന്‍ പല വഴിയും
തിരയും മന,മതു കാണുകിലടയും മിഴി സഭയം
വെറുതേയൊരു കളി താ,നിതു സുഖമെന്നതിനൊരുവന്‍
തിരയേണ്ടൊരു നിമിഷം, ഹൃദി നിറയും കൃപയതു താന്‍
തിരയും മന,മതു കാണുകിലടയും മിഴി സഭയം
വെറുതേയൊരു കളി താ,നിതു സുഖമെന്നതിനൊരുവന്‍
തിരയേണ്ടൊരു നിമിഷം, ഹൃദി നിറയും കൃപയതു താന്‍
മഴവില്‍ക്കൊടി തവ വാര്‍ മുടിയതിലായ് പുനരതിലാ-
യഴകായ് ചില ചെറുതാരകളതു പോല്‍ ശശികലയും
പൊഴിയും കൃപ മഴയായ് വരുവതിനായ് പദമലരില്‍
കഴിയാന്‍ വരമരുളൂ ഭയമകലാന്‍ ഹൃദി തെളിയൂ
യഴകായ് ചില ചെറുതാരകളതു പോല്‍ ശശികലയും
പൊഴിയും കൃപ മഴയായ് വരുവതിനായ് പദമലരില്‍
കഴിയാന്‍ വരമരുളൂ ഭയമകലാന്‍ ഹൃദി തെളിയൂ
ഗണനായക! തവ ചേവടി ശരണം, തിരുചരണം
തുണയേകണമതിനായൊരു വഴി കാട്ടുക സദയം
ഗുണമേകുക, മമ മാനസ മലരിന്നടിമലരോ-
ടണയാന്‍ വഴി ഭഗവന്‍ ! കൃപ, കനിയൂ ശിവസുത നീ
തുണയേകണമതിനായൊരു വഴി കാട്ടുക സദയം
ഗുണമേകുക, മമ മാനസ മലരിന്നടിമലരോ-
ടണയാന്‍ വഴി ഭഗവന്‍ ! കൃപ, കനിയൂ ശിവസുത നീ
പല മാതിരി പല ഭാഷകളിവിടുണ്ടിതു സമമായ്
പല ജാതിയുമതു പോല്‍ പല മതമുണ്ടിതുമറിയൂ
പലതായിതുകരുതേണ്ടിഹ കരമൊന്നിലെ വിരലും
പല പോല,തുമൊരുമിക്കുകിലെളുതാം സുഖമുലകില്‍
പല ജാതിയുമതു പോല്‍ പല മതമുണ്ടിതുമറിയൂ
പലതായിതുകരുതേണ്ടിഹ കരമൊന്നിലെ വിരലും
പല പോല,തുമൊരുമിക്കുകിലെളുതാം സുഖമുലകില്‍
No comments:
Post a Comment