അകത്തെഴും പ്രാണനുമെന്നുമേ നീ
ചെവിക്കു നാദം പകരുന്നതും നീ
തകര്‍ ക്കുവാനോങ്ങി വരുന്നതായാല്‍
തടുക്കുവാനാവുകയില്ല നൂനം
കടുപ്പമാണെന്‍ പ്രിയ വായുദേവാ
മിടുക്കുകാട്ടുന്നിതുപോലെയാണോ ?
തടുക്കുവാനാവുകയില്ലയെന്നാ-
ലൊടുക്കുവാന്‍ കാരണമായിടാമോ ?
മിഴിക്കു കാണാവതുമല്ല നീയെ-
മനസ്സിനാലേയറിവാവതല്ലാ
മടുത്തു പോം മര്‍ത്ത്യനിതേവിധത്തില്‍
തുടങ്ങി നീയെന്നു വരുന്ന പക്ഷം
തടുത്തിടാന്‍ ശക്തിയെഴാത്തവര്‍ക്കാ-
യെടുക്കയോ ദുസ്സഹമായ വേഗം ?
മിടുക്കു കാട്ടേണ്ടതു തന്നെയെന്നാ-
ലടുത്തു ചെന്നെത്തിയനുഗ്രഹിക്കൂ
No comments:
Post a Comment