Tuesday, 4 March 2014

മായ

അസ്ത്രമെന്നെ നോവിക്കില്ലയെന്നാകിലീ

വാക്കിലെന്തേ മനം നൊന്തിടുന്നു

അഗ്നിയെരിക്കില്ലയെങ്കിലെന്തേ എന്റെ

നെഞ്ചെരിഞ്ഞീടുന്നു ശോകാഗ്നിയില്‍

വെള്ളം നനക്കില്ലയെങ്കിലെന്തേ എന്റെ

കണ്ണു നനയുന്നു കണ്ണീരിനാല്‍

കാറ്റില്‍ നശിക്കയില്ലെങ്കിലെന്തേ

കാലം കാറ്റായുലക്കുന്നതെന്നുമേവം

അല്ലല്ലിതൊന്നുമേ ഞാനല്ലയെന്നാണോ

ചൊല്ലുക കണ്ണാ,യിതെന്തു മായം

No comments:

Post a Comment