Tuesday, 4 March 2014

കര്‍മ്മഫലത്യാഗം *

കെട്ടിപ്പടുത്തിടാം തെറ്റുമില്ലേതുമേ

പൊട്ടിത്തകരുമതൊക്കെയെന്നറിയുകില്‍

പൊട്ടിത്തകര്‍ന്നതു വീഴുന്നനേരത്തു

പൊട്ടികരയുകയില്ലയെന്നാവുകില്‍

 

വെട്ടിപ്പിടിക്കാം തെറ്റുമില്ലേതുമേ

വിട്ടുപോകേണ്ടതൊക്കെയെന്നറിയുകില്‍

വിട്ടുപോയീടുന്ന നേരത്തു ചിത്തത്തി-

ലൊട്ടുമേ കാണില്ല നോവെന്നു വന്നീടില്‍

 

* ഞാന്‍ അങ്ങിനെ എന്നല്ല സൂചന. പക്ഷെ അങ്ങിനെ ചിലരെ കാണാനും അറിയാനും ഇട വന്നിട്ടുണ്ട്. നേടുമ്പോഴും നഷ്ടപ്പെടുമ്പോഴും സമചിത്തതയോടെ ജീവിച്ചു കാണിക്കുന്നവര്‍ ... കര്‍മ്മവിമുഖതയല്ല, കര്‍മ്മഫലസംഗം ഒഴിവാക്കുന്നത് എങ്ങിനെ എന്ന് ജീവിച്ച് കാണിച്ചു തരുന്നവര്‍ ...അവര്‍ സന്ന്യാസിമാരല്ല, നമ്മളുടെ ഇടയില്‍ നമ്മളില്‍ ഒരാളായി ജീവിക്കുന്നവര്‍ ...ഇത് അവരെ മനസ്സില്‍ കണ്ട് എഴുതിയതാണ്

 

No comments:

Post a Comment