Tuesday, 4 March 2014

മാനസപൂജ

പങ്കത്തിലാണ്  നിലകൊള്‍വതു പത്മമെന്നാല്‍

പങ്കത്തില്‍ ലേശമതിലൊട്ടുമേ കാണ്മതല്ല

ദുഃഖം നിറഞ്ഞുമുണരാം പല ചിന്തയെന്നാല്‍

ദുഃഖത്തിന്‍ ലേശമരുതേ മമ വാക്കിലെന്നും

 

വാക്കെന്നുമേ തവ പദാംബുജപൂജ ചെയ്യാന്‍

പുഷ്പങ്ങളായുണരേണമേയെന്‍ മനസ്സില്‍

വാക്കാലെ തീര്‍ത്ത വരി നിന്‍ ഗളഹാരമായും

ചാര്‍ത്താന്‍ വരം തരിക ശരണാഗതവത്സലേ നീ

No comments:

Post a Comment