Tuesday, 4 March 2014

ആധുനികം ?

വൃത്തമരുതെന്നു മാത്രമല്ലമ്മട്ടി-

ലോതുന്നോനെന്നാല്‍ പഴഞ്ചനത്രെ

നല്ല വാക്കൊന്നുമരുതെന്നുമല്ലതില്‍

നല്ല സന്ദേശവും പാടില്ലത്രെ

 

കാതിന്നസഹ്യമാം വാക്കുകളൊക്കെയും

ചേര്‍ത്തെഴുതുന്നതു കേമമത്രെ

നാലാളുകേള്‍ക്കെ നാം ചൊല്ലാത്ത വാക്കുകള്‍

ചൊല്ലുന്നതാണ്  കവിതയത്രെ

 

 

ഇമ്മട്ടിലാണ്  കവിതയെന്നാകിലോ

ചൊല്ലാം കവിത വെറുക്കുന്നു ഞാന്‍

നന്മ ചൊരിയാത്ത വാക്കുകള്‍ കേള്‍ക്കാതെ

കാതുകള്‍ പൊത്തിയിരുന്നിടാം ഞാന്‍

 

 

ആധുനികം എന്ന അവകാശപ്പെടുന്ന ചില കവിതകള്‍ വായിക്കുമ്പോഴും ആധുനികര്‍ എന്ന് അവകാശപ്പെടുന്ന ചില കവികളുടെ കുറിപ്പുകള്‍ കാണുമ്പോഴും മനസ്സില്‍ തോന്നുന്നത്

No comments:

Post a Comment