അമ്പിളിക്കീറുണ്ട് നിന്‍ മുടിക്കെട്ടിലായ്
താരകള്‍ മിന്നുന്ന ഹാരമുണ്ട്
നിന്‍ മന്ദഹാസം പോല്‍ കാണുന്ന പൂനിലാ-
കാരുണ്യമെന്‍ കൂടെയെന്നുമുണ്ട്
വീശുന്ന കാറ്റാ,യെന്‍ പ്രാണനായെന്നും നിന്‍
ശ്വാസവേഗത്തെയറിവതുണ്ട്
കാലസ്വരൂപമായീടുന്ന നീ വിശ്വ-
രൂപമായെന്മുന്നിലെന്നുമുണ്ട്
No comments:
Post a Comment