Tuesday, 4 March 2014

നീലകണ്ഠന്‍

തീക്ഷ്ണമാം ഗര്‍വ്വമെന്‍ നാവിലെത്തീടുകില്‍

ലോകത്തിന്‍ നാശം വരുത്തി വെയ്ക്കാം

തിക്തമതെന്നുള്ളില്‍ ചെല്ലുകയെങ്കിലോ

ആത്മവിനാശവും വന്നു ചേരാം

 

ശക്തമാം കാളകൂടം വിഷം കണ്ഠത്തില്‍

നിര്‍ത്തിയ നീലകണ്ഠാ നമിക്കാം

ഉള്ളിലെത്താതെയീ ലോകമെരിക്കാതെ

ഗദ് ഗദമായിതു മാറിടട്ടെ

No comments:

Post a Comment