Tuesday, 4 March 2014

പ്രാര്‍ത്ഥന

പിച്ചവെച്ചീടുമെന്‍ പാദങ്ങള്‍ തെറ്റുകില്‍ 

തെറ്റെന്നുചൊല്ലിപരിഹസിയ്ക്കാവതോ ?

തച്ചിടൊല്ലെന്നെ നീ കൈ പിടിച്ചൊപ്പം 

നടത്തുകയെന്നെന്നും കാത്തു രക്ഷിക്കുക

 

കൈവിട്ടുപോവുകില്‍ കോപിച്ചിടൊല്ലൊരു

പൈതലിന്‍ കേളിയിതെന്നറിഞ്ഞീടുക

നിന്റെ കരങ്ങളാളെന്നെ പിടിച്ചു നീ

കൈവിട്ടുപോകാതെ രക്ഷിച്ചുകൊള്ളുക

No comments:

Post a Comment