തെറ്റില്ല, തെറ്റേത് ശരിയേതെന്നറിയായ്കില്‍
തെറ്റു പറ്റാത്തോരായാരുമില്ല
തെറ്റേത് ശരിയേതെന്നറിയുമെന്നാകിലും
തെറ്റു ചെയ്തീടുവതത്രെ തെറ്റ്
തെറ്റെനിക്കെങ്കിലുമിഷ്ടമാണെന്തെന്നാല്‍
തെറ്റെന്‍ പരിമിതി കാട്ടിത്തരുന്നുണ്ട്
തെറ്റിലുമേറ്റം ഭയമെനിക്കെന്നുമേ
തെറ്റില്ലയെന്നോരഹന്തയെന്നേ ചൊല്ലാം
തെറ്റില്ലയെന്നുള്ളഹന്തയാല്‍ ചെയ്യുന്ന
തെറ്റത്രെയെന്നുമേ ശോകത്തിലാഴ്ത്തുന്നു
പറ്റുന്നതെറ്റുകളൊക്കെ തിരുത്തുവാ-
നൊന്നുതാനാശ്രയം ദേശികകാരുണ്യം
No comments:
Post a Comment