Tuesday, 4 March 2014

എന്റെ വരികള്‍

തേടൊല്ലീ വരികളിലെവിടെയും

കാവ്യഭംഗിയെന്നുള്ളതെല്ലാം

കാണില്ലാ വാക് ചാതുരി, വൃത്ത-

മിത്യാദിയൊന്നും

 

കാണാമെന്നാലോ പാര്‍ത്താല്‍

മമമനമലരതില്‍ തിങ്ങും സ്നേഹത്തിന്‍ തേനും

കാണാമീവിശ്വപത്മത്തിന്നഴകി,തില്‍

തെളിയും കണ്ണുനീര്‍ തുള്ളിയിന്മേല്‍

 

കാതോര്‍ത്തെന്നാലോ കേള്‍ക്കാം

ഹൃദയമിതുമിടിക്കും താള,മുച്ചത്തിലല്ലാ,

തോതുന്നോരോങ്കാരമന്ത്രം

അനവരതം നീളുമെന്‍ പ്രാര്‍ത്ഥനാഗീതമായി

No comments:

Post a Comment