എന്തു താന്‍ നല്കിടാം കണ്ണാ നിനക്കായ് ഞാ-
നൊക്കെയും നിന്‍ കൃപ തന്നെയല്ലേ
എങ്കിലുമേകിടാം മാനസമാം മലര്‍
മാലിന്യമുള്ളതാണെങ്കിലും ഞാന്‍
പണ്ടു കുചേലന്റെ ഭാണ്ഡത്തിലുള്ളതാം
പൊട്ടവിലും നീയെടുത്തതല്ലേ
ഉണ്ടിതില്‍ സംസാരമാലിന്യമെങ്കിലും
മാറ്റിയെടുത്തു നീ സ്വീകരിക്ക
No comments:
Post a Comment