Tuesday, 4 March 2014

നന്ന്

കണ്ണാലെ കാണ്മതു നന്മയല്ലെന്നാകില്‍

കണ്ണേ നീയൊന്നുമേ കാണാതിരിക്കുക

കാതാലെ കേള്‍പ്പതു നല്ലതല്ലാകിലോ

കാതേ നീയൊന്നുമേ കേള്‍ക്കാതിരിക്കുക

നാവേയോതാനായ് നല്ല വാക്കില്ലായ്കില്‍

നാവേ നീയൊന്നുമേ ചൊല്ലാതിരിക്കുക

നന്മ ചെയ്യില്ലെന്റെ കൈയ്യെന്ന് വന്നാലോ

ഒന്നുമേ ചെയ്യാതിരിപ്പതത്രേ നന്ന്

No comments:

Post a Comment