Tuesday, 4 March 2014

കാരണം

കാട്ടിലെ തീയാളികത്തിക്കും കാറ്റു താന്‍

ദീപത്തെയൂതിക്കെടുത്തുന്നതും

തൊട്ടുതലോടിയ കാറ്റു താനൊടുവിലാ

വന്മരം വീഴുവാന്‍ വീശുന്നതും

 

ദീപം തെളിച്ചു വളര്‍ത്തിയ പൈതല്‍ താ-

നഗ്നിയില്‍ ചുട്ടെരിച്ചീടുന്നതും

പഞ്ചഭൂതങ്ങളാല്‍ തീര്‍ത്തോരു ദേഹത്തെ

പഞ്ചഭൂതങ്ങളില്‍ ചേര്‍ക്കുന്നതും

No comments:

Post a Comment