Tuesday, 4 March 2014

ഒരുമ

ഒരു കൈയ്യിലുണ്ടഞ്ചു വിരലുകളവയെല്ലാ--

മൊരുപോലെയുള്ളവയല്ലത്രെ

ഒരു പോലെയല്ലവയെങ്കിലുമൊരുമിച്ചി

ട്ടൊരുപാടുകാര്യങ്ങള്‍ ചെയ്വതുണ്ട്

 

ഒരുപോലെയാകുന്നതിലുമൊട്ടേറെ നന്മ-

യൊരുമയിലാണെന്നേ ചൊല്ലിടാവൂ

ഒരുപോലെയാകില്ല നമ്മളെന്നാലും നാം

ഒരുമിച്ചിടുമെങ്കിലെത്ര നന്നായ്

No comments:

Post a Comment